പെരുന്ന: പെരുന്ന മന്നം ജംഗ്ഷനിൽ അമിതവേഗത്തിൽ എത്തിയ കാർ സ്‌കൂട്ടറിലിടിച്ചു അപകടം. ഇന്നലെ രാവിലെ 11ഓടെ പെരുന്ന മന്നം ജംഗ്ഷനിലാണ് സംഭവം. തിരുവല്ല ഭാഗത്തു നിന്നും എത്തിയ ഇയോൺ കാർ ആലപ്പുഴ ഭാഗത്തു നിന്നും വന്ന സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ സ്‌കൂട്ടർ ഓടിച്ചിരുന്ന തിരുവല്ല സ്വദേശിയായ ശാലിനിയെ ചങ്ങനാശേരി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സയ്ക്കുശേഷം വിട്ടയച്ചു. ചങ്ങനാശേരി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.