കോട്ടയം: നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയർന്നിട്ടും വിപണിയിൽ ഇടപെടേണ്ട സർക്കാർ അതറിഞ്ഞതായിപ്പോലും ഭാവിക്കുന്നില്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗം ജോസഫ് എം. പുതുശ്ശേരി ആരോപിച്ചു. യൂത്ത്ഫ്രണ്ട് (എം) കോട്ടയം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നിത്യോപയോഗസാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ കോട്ടയം സിവിൽ സപ്ലൈസ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിലക്കയറ്റം പിടിച്ചുനിത്താൻ സബ്‌സിഡി നൽകി സർക്കാർ ഇടപെടൽ നടത്തുന്ന മാവേലി സ്റ്റോർ അടക്കമുള്ള സപ്ലൈകോ സ്ഥാപനങ്ങളിലും ഒന്നുമില്ല. മന്ത്രിമാര്‍ കുടുംബസമേതം വിദേശങ്ങളിലേക്ക് ഉല്ലാസയാത്ര നടത്തി ജനങ്ങളുടെ പണം ധൂർത്തടിക്കുകയാണെന്നും ജോസഫ് എം. പുതുശ്ശേരി പറഞ്ഞു.
യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് രാജേഷ് വാളിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. സ്റ്റീഫൻ ജോര്‍ജ്ജ് ., കേരളാ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം, പ്രിൻസ് ലൂക്കോസ്, യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സാജൻ തൊടുക, വിജി എം. തോമസ്, ജോസഫ് ചാമക്കാല, തുടങ്ങിയവർ പ്രസംഗിച്ചു.