കോട്ടയം :കേരള, മഹാത്മഗാന്ധി, കാലിക്കട്ട് സർവകലാശാലകളിൽ നടന്ന അദാലത്തും, തുടർന്നുണ്ടായ മാർക്ക് ദാനവും കേരളത്തിലെ വിദ്യാഭ്യാസ മേഖലയ്ക്ക് പുറംനാടുകളിലുണ്ടായിരുന്ന സത് പേരും , വിശ്വാസ്യതയും തകർത്തു കളഞ്ഞുവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു .
കേരളത്തിലെ സർവ്വകലാശാല പരീക്ഷകളിൽ വിദ്യാർത്ഥികൾക്ക് വിശ്വാസം നഷ്ടപ്പെട്ടു .
ജില്ലാ കോൺഗ്രസ് കമ്മറ്റി ഓഫീസിൽ ചേർന്ന ജില്ലാ യു.ഡി.എഫ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ നയങ്ങൾക്കെതിരെ 12ന് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന കളക്ട്രേറ്റ് ഉപരോധസമരത്തിന്റെ ഭാഗമായി കോട്ടയം കളക് ട്രേറ്റ് ഉപരോധിക്കുവാനും യോഗം തീരുമാനിച്ചു .
ജില്ലാ ചെയർമാൻ സണ്ണി തെക്കേടം അദ്ധ്യക്ഷത വഹിച്ചു. കുര്യൻ ജോയ് ,ജോസി സെബാസ്റ്റ്യൻ ,ജോഷി ഫിലിപ്പ് , മോൻസ് ജോസഫ് എം.എൽ.എ ,ജോയ് ഏബ്രഹാം ,സ്റ്റീഫൻ ജോർജ് ,അസ്സീസ്സ് ബഡായി , റഫീക്ക് മണിമല , പി.എസ് ജയിംസ് , കെ വി ഭാസി ,മുണ്ടക്കയം സോമൻ, തുളസീദാസ്, ജോയ് ചെട്ടിശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു .