പാലാ : നഗരസഭാ ചെയർപേഴ്‌സൺ തിരഞ്ഞെടുപ്പ് 19 ന് നടക്കും. രാവിലെ 11 ന് മുനിസിപ്പൽ കൗൺസിൽ ഹാളിലാണ് തിരഞ്ഞെടുപ്പ്. പാലാ ഡി.ഇ.ഒ ഹരിദാസാണ് വരണാധികാരി. കേരള കോൺഗ്രസിലെ മുൻധാരണപ്രകാരം ചെയർപേഴ്‌സണായിരുന്ന ബിജി ജോജോ കഴിഞ്ഞ മാസം 21 ന് രാജിവച്ചിരുന്നു. ഭരണപക്ഷത്തു നിന്നുള്ള അടുത്ത ഊഴം കേരള കോൺഗ്രസിലെ തന്നെ മേരി ഡൊമിനിക്കിനാണ്. പ്രതിപക്ഷത്തു നിന്ന് സിജി പ്രസാദ്, ജിജി ജോണി, സുഷമ രഘു ഇവരിലാരെങ്കിലുമാകും സ്ഥാനാർത്ഥി. നിലവിൽ ജോസഫ് ഗ്രൂപ്പംഗവും വൈസ് ചെയർമാനുമായ കുര്യാക്കോസ് പടവനാണ് ആക്ടിംഗ് ചെയർമാൻ.