പാലാ : പൂവരണി മീനച്ചിൽ ശ്രീനാരായണ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഫാർമേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തിലുള്ള ഹരിതപച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 8.30 ന് എസ്. എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ കൺവീനർ അഡ്വ.കെ.എം.സന്തോഷ്‌കുമാർ നിർവഹിക്കുമെന്ന് ക്ലബ്ബ് ഭാരവാഹികളായ വി.കെ.ഹരിദാസ്, വി.എൻ.വിജയൻ എന്നിവർ അറിയിച്ചു.
മരച്ചീനി, ചേമ്പ്, കാച്ചിൽ, വാഴ എന്നിവ ഒന്നരയേക്കറോളം പുരയിടത്തിലാണ് കൃഷി ചെയ്യുന്നത്.
മരിച്ചീനി കൃഷിയുടെ ഉദ്ഘാടനം മീനച്ചിൽ പള്ളി വികാരി റവ.ഫാ.തോമസ് തോട്ടുങ്കലും, ചേമ്പ് കൃഷിയുടെ ഉദ്ഘാടനം ലാലുവും, കാച്ചിൽ കൃഷിയുടെ ഉദ്ഘാടനം രഞ്ജിത്ത് മീനാഭവനും നിർവഹിക്കും. ചെയർമാൻ വി.കെ.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. സുമിതാ അഗസ്റ്റിൻ, അനീഷ് പുല്ലുവേലിൽ, ടി.കെ.ലക്ഷ്മിക്കുട്ടി,ബിന്നി, കെ.കെ.ഷാജി പാലാ, വിമൽകുമാർ, വത്സമ്മ ഗോവിന്ദൻ, വി. എൻ.വിജയൻ തുടങ്ങിയവർ പങ്കെടുക്കും.