പാലാ : കൃഷിവകുപ്പും,എലിക്കുളം ഗ്രാമപഞ്ചായത്തും, തളിർ പച്ചക്കറി ഉത്പാദക സംഘവും സംയുക്തമായി നടത്തുന്ന കുരുവിക്കൂട് നാട്ടുചന്തയോടനുബന്ധിച്ച് പ്രവർത്തനമാരംഭിക്കുന്ന എക്കോഷോപ്പ് ഉദ്ഘാടനവും ഹരിതോത്സവവും ഇന്ന് കുരുവിക്കൂട് എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ നടക്കും. വൈകിട്ട് 4 ന് ചേരുന്ന സമ്മേളനം മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. മാണി.സി.കാപ്പൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ് പദ്ധതി വിശദീകരണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തും. ആദ്യ വില്പനയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തച്ചൻ താമരശ്ശേരി നിർവഹിക്കും. കിഴതടടിയൂർ ബാങ്ക് പ്രസിഡന്റ് ജോർജ്.സി.കാപ്പൻ ആദ്യ വില്പന സ്വീകരിക്കും. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.സുമംഗലാദേവി, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മാത്യൂസ് പെരുമനങ്ങാട്, കോട്ടയം കൃഷി ഡയറക്ടർ മിന നായർ, പ്രിൻസിപ്പൽ കൃഷി ഓഫീസർ ബോസ് ജോസഫ്, എലിക്കുളം കൃഷി ഓഫീസർ നിസ്സ ലത്തീഫ് , അസിസ്റ്റന്റ് കൃഷി ഓഫീസർ അലക്‌സ് റോയ്,തളിർപച്ചക്കറി ഉത്പാദക സംഘം ഭാരവാഹികളായ ബേബി വെച്ചൂർ, ചന്ദ്രശേഖരൻ നായർ കണ്ണമുണ്ടയിൽ, എൻ.ടി.ജഗദീശ്, ജിബിൻവെട്ടം സാവിച്ചൻ പാംപ്ലാനിയിൽ എന്നിവർ സംസാരിക്കും.