അടിമാലി.: ആയിരമേക്കറിൽ രണ്ട് വീടുകളിൽ മോഷണം, മറ്റൊരു വീട്ടിൽ മോഷണ ശ്രമം .ആയിരമേക്കർ ഇഷടിക കളത്തിന് സമീപം നിരപ്പേൽ ജനഭക്തന്റെ വീട്ടിൽ നിന്ന് ഭാര്യ ബീനാ മോളുടെ 4 പവൻ തൂക്കം വരുന്ന സ്വർണ്ണ മാലയും ആയിര മേക്കർ ജനതാ യു പി. സ്‌കൂളിന് സമീപം കടപ്പൂരാൻ സാന്റോയുടെ വീട്ടിൽ ഭാര്യ സോളിയുടെ കഴുത്തിൽ കിടന്നിരുന്ന മുന്നര പവൻ സ്വർണ്ണ മാലയുമാണ് മോഷ്ടിച്ചത്. കൈത്തറി ജംഗഷ നിലുള്ള ആശാരുകുടി ഷിബുവിന്റെ വീടിന്റെ വാതിൽ തുറക്കാനുള്ള ശ്രമം വീട്ടുകാർ അറിഞ്ഞതോടെ മോഷ്ടാവ് ഓടി രക്ഷപ്പെടുകയായിരുന്നു.
വ്യഴാഴ്ച്ച പുലർച്ചെ 2.45 ടെയാണ് മോഷണത്തിന്റെ തുടക്കം. കടപ്പൂർ സാന്റോയുടെ വീടിന്റെ പുറക് വശത്തെ അടുക്കള വാതിൽ തകർത്താണ് മോഷ്ടാവ് ഉള്ളിൽ കയറിയത്.തുടർന്ന് സോളി കിടന്ന മുറിയിൽ കടന്ന് കഴുത്തിൽ നിന്നും മാല പൊട്ടിച്ചെടുക്കുന്നതിനിടെ ഇവർ ഉണർന്ന് ബഹളം വച്ചതിനെ തുടർന്ന് മോഷ്ടാവ് മാലയുമായി സ്ഥലം വിട്ടു.അടിമാലി പെട്രോൾ ബങ്കിൽ ജീവനക്കാരനായിരുന്ന സാന്റോ വീട്ടിൽ ഉണ്ടായിരുന്നില്ല.വിവരം അറിഞ്ഞ് അടിമാലി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുന്ന അവസരത്തിൽ മോഷ്ടാവ് ഷിബുവിന്റെ വിട്ടിലെത്തി മോഷണ ശ്രമം നടത്തിയത്. ശ്രമം പരാജയപ്പെട്ട മോഷ്ടാവ് വീടിന് പുറത്തിരുന്ന വാക്കത്തിയുമായി അടുത്തുള്ള ജനഭക്തന്റ വീട്ടിൽ എത്തി അടുക്കള വാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കയറി വീടിന്റെ ഒന്നാം നിലയിൽ കയറി ബീനാമോളുടെ മാല വലിച്ച് പൊട്ടിക്കുന്നതിനിടെ ബഹളം വച്ചതിനെ തുടർന്ന് തുറന്നിട്ട അടുക്കള വാതിൽ വഴി രക്ഷപ്പെട്ടു.
ഇടുക്കിയിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്‌കാഡ് എത്തി അന്വേഷണം നടത്തി.അടിമാലി സി ഐ പി കെ സാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം

ആരംഭിച്ചു.