വൈക്കം: എസ്.എൻ.ഡി.പി യോഗം 115-ാം നമ്പർ ടി. വി. പുരം കണ്ണുകെട്ടുശ്ശേരി ശാഖയിലെ ശ്രീനാരായണ കുടുംബയൂണിറ്റിന്റെ വാർഷികവും കുടുംബസംഗമവും വൈക്കം യൂണിയൻ പ്രസിഡന്റ് പി. വി. ബിനേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പി. വി. റോയ് അദ്ധ്യക്ഷത വഹിച്ചു. കൺവീനർ എസ്. ഹരി, കുഞ്ഞുമോൻ തോപ്പിൽ, സലിൻകുമാർ കറുത്തേടത്ത്, വി. ടി. ഗോപാലകൃഷ്ണൻ, റെജി കോണല്ലിൽ, ഷിബു കൂത്തുവള്ളിൽ, ബൈജു കാട്ടിൽ, കെ. ആർ. ജയരാജ്, ജ്യോതിഷ് ശ്രീരാമവിലാസം, പ്രവീൺ തുണ്ടച്ചിറ, ബിനി മംഗലത്തറ എന്നിവർ പ്രസംഗിച്ചു.