കോട്ടയം: കേരള അഗ്രിക്കൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ (കെ.എ.ടി.എസ്.എ) 46-ാം സംസ്ഥാനസമ്മേളനം ഇന്നും നാളെയും മാമ്മൻ മാപ്പിള ഹാളിൽ നടക്കും. ഇന്ന് രാവിലെ 10ന് സെക്രട്ടേറിയറ്റ്, 11ന് സംസ്ഥാന കമ്മിറ്റി, 12ന് സംസ്ഥാന കൗൺസിൽ. ഉച്ചകഴിഞ്ഞ് മൂന്നിന് പ്രസ് ക്ലബ് ഹാളിൽ സെമിനാർ കെ.. പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. സി. അനീഷ് കുമാർ മോഡറേറ്ററായിരിക്കും വിഷയാവതരണം ജി. മോട്ടിലാൽ നടത്തും. നാളെ രാവിലെ ഒമ്പതിനു രജിസ്‌ട്രേഷൻ. 10ന് സമ്മേളനം മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്യും. സി.കെ. ശശിധരൻ അദ്ധ്യക്ഷതവഹിക്കും. സി.കെ. ആശ എം..എൽ..എ മുഖ്യപ്രഭാഷണം നടത്തും. 11.30ന് പ്രതിനിധി സമ്മേളനം. കെ.പി. സുനിൽ കുമാർ അദ്ധ്യക്ഷതവഹിക്കും. ജനറൽ സെക്രട്ടറി എസ്. വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്യും. 4.30ന് തിരഞ്ഞെടുപ്പ്.