കോട്ടയം: വിശ്വകർമ സർവീസ് സൊസൈറ്റി (വി. എസ്. എസ് ) ജില്ലാ സമിതി നടത്തിയ കളക്ടറേറ്റ് ധർണ പി.സി. ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിശ്വകർമ്മജർക്ക് നിതി നിഷേധിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ദേവസ്വം ബോർഡിൽ അധികം വന്ന18 ശതമാനം സംവരണം വിതം വച്ചപ്പോൾ ക്ഷേത്ര ശില്പികളും വാസ്തു വിദഗ്ദ്ധരും ഹിന്ദു ജനതയിൽ പ്രധാന സമുദായവുമായ വിശ്വകർമ്മജരെ ഒഴിവാക്കിയത് പുനഃപരിശോധിക്കണം. വിശ്വകർമ്മജരുടെ പിന്നാക്കാവസ്ഥ പരിഹരിക്കാൻ സർക്കാരിന് സമർപ്പിച്ച ഡോ. ശങ്കരൻ കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കേണ്ടതാണ്. സാമൂഹ്യ നിതി നേടിയെടുക്കാൻ വിശ്വകർമജർ ഒന്നിച്ചണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു..
സംസ്ഥാന സെക്രട്ടറി കെ. ആർ. സുധിന്ദ്രൻ, കൗൺസിലർ പി. ഉദയഭാനു, കെ. കെ ഹരി, കെ. എ ദേവരാജൻ, എൻ. സതീഷ്‌കുമാർ, സുഷമ ജയൻ, സരസമ്മ കൃഷ്ണൻ, കെ. ബി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.