കോട്ടയം : ഡിസ്ട്രിക്ട് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സരളാഭായി നയിക്കുന്ന മദ്ധ്യമേഖലാ വാഹനകലാജാഥ ജില്ലയിൽ വിജയിപ്പിക്കുന്നതിന് സംഘാടക സമിതി രൂപീകരിച്ചു. ജാഥ 10 ന് രാവിലെ 9 ന് വൈക്കത്ത് ഉദ്ഘാടനം ചെയ്യും. 11.30 ന് പാലായിലും, 1.30 ന് കാഞ്ഞിരപ്പള്ളിയിലും, 3.30 ന് ചങ്ങനാശേരിയിലും സ്വീകരണം നൽകും. ആദ്യ ദിവസത്തെ സമാപനം വൈകിട്ട് 5.30 ന് കോട്ടയം, പഴയ പൊലീസ് സ്റ്റേഷൻ മൈതാനത്ത് നടക്കും. സ്വാഗതസംഘം രൂപീകരണ യോഗം സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ.കെ.അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ.ആർ. പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. വി.പി. ശ്രീരാമൻ സ്വാഗതവും, ബിനു കുമാർ നന്ദിയും പറഞ്ഞു. ഭാരവാഹികളായി ടി.ആർ.രഘുനാഥൻ (ചെയർമാൻ), കെ.ആർ. പ്രസന്നകുമാർ (കൺവീനർ) എന്നിവരടങുന്ന 101 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.