കോട്ടയം: കേരള ജനപക്ഷം സംസ്ഥാന നേതൃ ക്യാമ്പ് നാളെ കോട്ടയം സി.എസ്.ഐ റിട്രീറ്റ് സെന്ററിൽ നടത്തും. ക്യാമ്പിനോടനുബന്ധിച്ചു നടത്തുന്ന കർഷക സെമിനാർ കൃഷി മന്ത്രി വി.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും. വിവിധ കൃഷികളുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ അതത് മേഖലയിലെ വിദഗ്ദ്ധർ നയിക്കും.സംസ്ഥാന ജില്ലാ ഭാരവാഹികൾ, നിയോജക മണ്ഡലം പ്രസിഡന്റുമാർ, പോഷക സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി അഡ്വ. ജോർജ് ജോസഫ് കാക്കനാട്ട് അറിയിച്ചു. .