കോട്ടയം: കാണാതായ റാന്നി പൊലീസ് സ്‌റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ കഞ്ഞിക്കുഴി സ്വദേശി ജോർജ് കുരുവിള (38) ഇന്നലെ വീട്ടിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസം ബന്ധുക്കൾ കോട്ടയം ഈസറ്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. വേളാങ്കണ്ണിയിൽ പോയതാണെന്നും പ്രതികരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച കഞ്ഞിക്കുഴിയിലെ വീട്ടിൽ നിന്ന് റാന്നിയിലേക്ക് പോയെങ്കിലും സ്‌റ്റേഷനിൽ എത്തിയില്ലെന്നുള്ള വിവരം ലഭിച്ചപ്പോഴാണ് കാണാതായ വിവരം വീട്ടുകാർ അറിഞ്ഞത്. മുമ്പും ജോർജ് കുരുവിള മുങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.