കോട്ടയം: മണ്ഡലകാലം ആരംഭിച്ച് ആഴ്ചകൾ പിന്നിട്ടിട്ടും തീർത്ഥാടമേഖലയിലെ ആശുപത്രികളിൽ സൗകര്യങ്ങൾ ഒരുക്കാതെ സർക്കാർ ഭക്തരെ അവഗണിക്കുകയാണെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ. ഹരി പത്രസമ്മേളനത്തിൽ ആരോപിച്ചു. ശബരിമല തീർത്ഥാടന കാലത്ത് ആവശ്യമായ ചികിത്സ സൗകര്യങ്ങൾ സർക്കാർ ആശുപത്രികളിൽ ഉറപ്പാക്കുമെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ, തീർഥാടന കാലം പകുതിയിലേയ്ക്ക് എത്തുേമ്പാഴും സർക്കാർ ആശുപത്രികളിൽ അടിയന്തിര ചികിത്സാ സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല.. അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ കുമളി ചെക്‌പോസ്റ്റ് കടന്നുകഴിഞ്ഞാൽ എന്തെങ്കിലും അപകടം സംഭവിച്ചാൽ കോട്ടയം മെഡിക്കൽ കോളജിനെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും എരുമേലി, മുണ്ടക്കയം സർക്കാർ ആശുപത്രികളിലും സൗകര്യങ്ങളൊന്നും ഏർപ്പെടുത്തിയിട്ടില്ല. ഇത് ശബരിമല തീർഥാടകരോടുള്ള അവഗണനയാണ്. ളിയുമാണ്. ഇതിൽ പ്രതിഷേധിച്ച് ബി.ജെ.പി പൂഞ്ഞാർ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ 10 മുതൽ എരുമേലിയിൽ 24 മണിക്കൂർ സത്യഗ്രഹ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.