ചങ്ങനാശേരി:മാടപ്പള്ളി ഗ്രാമപഞ്ചായത്ത് കണിച്ചുകുളം സി.എസ്.ഐ പള്ളിപ്പടിയിൽ സ്ഥാപിച്ച ഇന്ദിരാ പ്രിയദർശിനി ജന്മശതാബ്ദി സ്മാരക കാത്തിരിപ്പുകേന്ദ്രം ഇന്ന് വൈകിട്ട് അഞ്ചിന് കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പർ ജോഷി ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. മാടപ്പളളി പഞ്ചായത്ത് പ്രസിഡന്റ് ലൈസാമ്മ മുളവന അദ്ധ്യക്ഷത വഹിക്കും.