ഇളങ്ങുളം: കൊപ്രാക്കളത്ത് തോട്ടിലേക്ക് കന്നുകാലി വളർത്തൽ കേന്ദ്രത്തിലെ മലിനജലം ഒഴുക്കിവിടുന്നതായി കാട്ടി പഞ്ചായത്തംഗം ശ്രീജ സരീഷിന്റെ നേതൃത്വത്തിൽ പൊലീസിൽ പരാതി നൽകി. മാലിന്യം തള്ളുന്നത് ഒഴിവാക്കണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും നടപടി കൈക്കൊണ്ടില്ലെന്നും പരാതിയിൽ പറയുന്നു. തോട്ടിൽ വീഴുന്ന മാലിന്യം നിരവധിയാൾക്കാർ ഉപയോഗിക്കുന്ന മാന്തറ തോട്ടിലേക്കാണ് ഒഴുകിയെത്തുന്നത്.