കോട്ടയം : തെലുങ്കാനയിൽ വനിതാഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് പച്ചയ്ക്ക് കത്തിച്ച നരാധാമൻമാരെ ഏറ്റുമുട്ടലിനിടെ പൊലീസ് കൊലപ്പെടുത്തിയ സംഭവത്തെ കൈയടിയോടെയാണ് ഭൂരിപക്ഷവും ഏറ്റെടുക്കുന്നത്. കോടതി സംവിധാനമുള്ളപ്പോൾ പൊലീസ് നടപടി ശരിയോ തെറ്റോയെന്നതും ചർച്ചയാകുന്നുണ്ട്..

1

ജനാധിപത്യപരമായി ശരിയോ തെറ്റോയെന്ന് ചർച്ച ചെയ്യാനില്ല. പക്ഷേ, ഇവരെ തീറ്റിപ്പോറ്റി വളർത്തിവലുതാക്കി ഗോവിന്ദ ചാമിമാരെ സൃഷിക്കുന്നതിലും ഭേദമാണ് പൊലീസ് നടപടിയെന്ന് വിശ്വസിക്കാനാണിഷ്ടം. ഒരു പെൺകുട്ടിയുടെ അമ്മ നിലയിൽ പൊലീസിന് സല്യൂട്ട് കൊടുക്കുന്നു.

(സുസ്മിത ബിനു, (അസി..പ്രൊഫസർ, ആർ.ശങ്കർ സ്മാരക ശ്രീനാരായണ കോളേജ് നെടുങ്കുന്നം)

2) വളരെ നല്ല കാര്യമായിരുന്നു. ഇനി ആരും ഇതുപോലെ ചെയ്താലും അവരെ ഇതുപോലെ ശിക്ഷിക്കണം. ജയിലിൽ സുഭിക്ഷമായി ഭക്ഷണം കഴിച്ച് സുഖമായി കഴിയുന്ന ഇവർ പിന്നീട് ഇറങ്ങിയാലും ഇതേ കുറ്റകൃത്യങ്ങൾ ആവർത്തിക്കും. മരണം തന്നെയാണ് ഇവർക്ക് കൊടുക്കേണ്ട ശിക്ഷ (മുഹമ്മദ് സലീം, വ്യാപാരി ചങ്ങനാശേരി)

3) സ്ത്രീകൾക്കു നേരെ ഇനി അക്രമങ്ങൾ ഉണ്ടാവാതിരിക്കണമെങ്കിൽ ഭയം വേണം. ക്രൂരമായ പീഡിപ്പിക്കപ്പെട്ട എല്ലാ സ്ത്രീകൾക്കും കിട്ടിയ നീതിയായിട്ടാണ് തെലുങ്കാന സംഭവത്തെ ഞാൻ കരുതുന്നത്. ( അഞ്ജു റെജി വിദ്യാർത്ഥിനി മാമ്മൂട് )

4) പെൺകുട്ടികളുള്ള എല്ലാ അമ്മമാർക്കും ഈ നടപടി ഒരു ആശ്വാസമാണ്. ഒരു പെൺകുട്ടികൾക്കു നേരെയും അതിക്രമം നടത്താൻ ഒരാളും ഇനി മുതിരരുത്. മരണത്തിൽ കുറഞ്ഞൊരു ശിക്ഷ അവർ അർഹിക്കുന്നില്ല. (ഗീതാകുമാരി വീട്ടമ്മ ഇത്തിത്താനം)

5) നല്ലകാര്യം, പൊതുജനങ്ങൾ ചെയ്യേണ്ടത് പൊലീസ് ചെയ്തു. അവരെ കോടതി ശിക്ഷിക്കുമെന്ന് എന്താണ് ഉറപ്പുള്ളത്. ഇനിയുള്ള തലമുറയ്ക്കു ഒരു പാഠവും സമൂഹത്തിൽ ഒരു മാതൃകയുമാണ് ഈ ശിക്ഷ. ( അജീഷ് ഇലഞ്ഞിപ്പുറത്ത്, ഓട്ടോ ഡ്രൈവർ കണിച്ചുകുളം)