തലയോലപ്പറമ്പ് : ഡോ.ബി.ആർ.അംബേദ്കറുടെ 65-ാം ചരമദിന സമ്മേളനം പട്ടികജാതി പട്ടിക വർഗ്ഗ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ തലയോലപ്പറമ്പ് ദളിത് എംപ്ലോയീസ് ആന്റ് പെൻഷനേഴ്സ് അസോസിയേഷൻ ഹാളിൽ നടത്തി. എം.ഒ.ശിവൻ ഉദ്ഘാടനം ചെയ്തു. പി.പി.ഉദയപ്പൻ അദ്ധ്യക്ഷത വഹിച്ചു. എം.കെ.രാജപ്പൻ, ഇ.പി.ഭാസ്ക്കരൻ, ബിനേഷ്, സുകുമാരൻ, ഷാജി, ആർ.സി.കരുണാകരൻ, സുകുമാരൻ, കെ.കുട്ടപ്പൻ എന്നിർ പ്രസംഗിച്ചു.