dalit

വൈക്കം : ചെമ്മനാകരിയിൽ ദലിത് യുവാക്കളെ അകാരണമായി മർദ്ദിച്ച സാമൂഹ്യവിരുദ്ധരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ദളിത് സംയുക്ത സമിതി ചെമ്മനാകരി യൂണിറ്റ് ആവശ്യപ്പെട്ടു. സമിതി ജില്ലാ ചെയർമാൻ വൈക്കം ബാബു അദ്ധ്യക്ഷത വഹിച്ചു. ദേശീയ ദലിത് വിമോചന മുന്നണി ജനറൽ സെക്രട്ടറി കെ.എസ്.ദാസ് ഉദ്ഘാടനം ചെയ്തു. ദലിത് സംയുക്ത സമിതി ജനറൽ കൺവീനർ അഡ്വ.പി.ഒ.ജോൺ, കെ പി എം എസ് സംസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.അപ്പുക്കുട്ടൻ, കേരള ഉള്ളാട മഹാസഭ സംസ്ഥാന സെക്രട്ടറി വൈക്കം കണ്ണൻ, എൽ. ഡി. എഫ്. നേതാവ് അപ്പു കാപ്പിൽ, ഐ. ഡി. എഫ്. വൈക്കം താലൂക്ക് പ്രസിഡന്റ് കെ.പ്രഭാകരൻ, ദലിത് സംയുക്തസമിതി ജില്ല കൺവീനർ സുനിക്കുട്ടൻ എം.ടി എന്നിവർ പ്രസംഗിച്ചു.