bhagavatha-satram

വൈക്കം : ശ്രീകൃഷ്ണ വിഗ്രഹ ചൈതന്യ രഥയാത്രയ്ക്ക് ഇന്ന് ചേർത്തലയിലെ വിവിധ ക്ഷേത്രങ്ങളിൽ ഭക്തിനിർഭരമായ സ്വീകരണം നൽകും.
വൈക്കം ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഡിസംബർ 12 മുതൽ 22 വരെ നടക്കുന്ന 37-ാം മത് അഖിലഭാരത ശ്രീമദ് ഭാഗവത സത്രത്തിന്റെ വേദിയിൽ പ്രതിഷ്ഠിക്കുന്നതിനുളള വിഗ്രഹം വഹിക്കുന്ന ചൈതന്യ രഥ ഘോഷയാത്ര കഴിഞ്ഞ 28നാണ് ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടത്. തൃശൂർ, എറണാകുളം, കോട്ടയം ജില്ലകളിലെ നിരവധി ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി വ്യാഴാഴ്ച ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചു. മുല്ലയ്ക്കൽ രാജരാജേശ്വരീക്ഷേത്രം, ഇരട്ടകുളങ്ങര മഹാദേവക്ഷേത്രം, പായിപ്പള്ളി ശ്രീദേവി ക്ഷേത്രം, നീർക്കുന്നം തേവർനട, വണ്ടാനം ശ്രീ ധർമ്മശാസ്താക്ഷേത്രം തുടങ്ങി ഇരുപതോളം ക്ഷേത്രങ്ങളിൽ ഇന്നലെ രഥയാത്ര എത്തിച്ചേർന്നു. ഇന്ന് രാവിലെ 7ന് മാരാരിക്കുളം ശ്രീ മഹാദേവക്ഷേത്രം, 7.30ന് കണിച്ചുകുളങ്ങര ദേവീ ക്ഷേത്രം, 8ന് തിരുവിഴ ശ്രീ മഹാദേവക്ഷേത്രം, 8.45ന് കുറ്റുവേലി ശ്രീ ദുർഗ്ഗാക്ഷേത്രം, 9.15ന് ചെറുവാരം ശ്രീനാരായണപുരം (പുത്തനമ്പലം), 9.30ന് അയ്യപ്പൻചേരി ധർമ്മശാസ്താ ക്ഷേത്രം, 10ന് മരുത്തോർവട്ടം ധന്വന്തരി ക്ഷേത്രം, 10.30ന് ചേർത്തല കാർത്ത്യായനീ ക്ഷേത്രം, 11ന് വേളോർവട്ടം മഹാദേവക്ഷേത്രം, വൈകിട്ട് 5ന് കണ്ടമംഗലം ആറാട്ടുകുളം വിനായക ക്ഷേത്രം, 5.30ന് പടിഞ്ഞാറെകൊട്ടാരം ശ്രീ ധർമ്മശാസ്താ ക്ഷേത്രം, 6ന് കണ്ടംമംഗംലം രാജരാജേശ്വരി ക്ഷേത്രം, 6.30ന് ഉഴുവ പുതിയകാവ് ദേവീക്ഷേത്രം, 6.45ന് നീലിമംഗലം രാജരാജേശ്വരി ക്ഷേത്രം, 7,15ന് പട്ടണക്കാട് ശ്രീ മഹാദേവക്ഷേത്രം, 8ന് തുറവൂർ മഹാദേവക്ഷേത്രം എന്നിവിടങ്ങളിലാണ് ഇന്ന് രഥയാത്ര എത്തുക.

12ന് രഥഘോഷയാത്ര സത്രവേദിയായ ചെമ്മനത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ എത്തിച്ചേരും.