കെഴുവംകുളം : എസ്.എൻ.ഡി.പി യോഗം 106-ാം നമ്പർ കെഴുവംകുളം ശാഖയിലെ ഗുരുവരം കുടുംബ യൂണിറ്റ് വാർഷികവും തിരഞ്ഞെടുപ്പും നാളെ 1 ന് പിടിക്കാപ്പറമ്പിൽ ജഗന്നിവാസന്റെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് പി.എൻ. രാജുവിന്റെ അദ്ധ്യക്ഷതയിൽ ശാഖാ സെക്രട്ടറി മനീഷ് മോഹൻ യോഗം ഉദ്ഘാടനം ചെയ്യും. എ.എം. സോമൻ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. അനീഷ് ഇരട്ടിയാനിക്കൽ സമ്മാനദാനം നിർവഹിക്കും. പി.ജി.ജഗന്നിവാസൻ സ്വാഗതവും, വിശ്വനാഥൻ കോയിക്കക്കന്നേൽ നന്ദിയും പറയും.