ചങ്ങനാശേരി : ഇന്ത്യൻ ഭരണഘടനാ ശില്ലി ഡോ.ബി. ആർ അംബേദ്കറുടെ 63‌-ാമത് ചരമദിനം കേരള പുലയർ മഹാസഭ ചങ്ങനാശേരി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ ആചരിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന കമ്മറ്റിയംഗം പ്രിയദർശിനി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് പ്രസാദ് ഇത്തിത്താനം അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി സി.കെ ബിജുക്കുട്ടൻ, ഖജാൻജി വി.കെ അപ്പുക്കുട്ടൻ യൂണിയൻ വൈസ്.പ്രസിഡന്റ് വി.കെ കരുണാകരൻ, മഹിളാ ഫെഡറേഷൻ യൂണിയൻ പ്രസിഡന്റ് രജനി പ്രസാദ് എന്നിവർ പങ്കെടുത്തു.