പുന്നത്തുറ വെസ്റ്റ് : പുന്നത്തുറ വെസ്റ്റ് മണിമലക്കാവ് ദേവീക്ഷേത്രത്തിലെ ചുറ്റമ്പല നിർമ്മാണത്തോടനുബന്ധിച്ച് നടന്ന കട്ടിളവയ്പ്പ് ക്ഷേത്രം തന്ത്രി കുരുപ്പക്കാട്ട് മന നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ നടന്നു. ക്ഷേത്രം മേൽശാന്തി മഹേഷ് നമ്പൂതിരി, സ്ഥപതി രാജേഷ് ആചാര്യൻ തൃശൂർ, രാജു ആചാരി, എം.പി.ചന്ദ്രശേഖരൻ എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചടങ്ങുകൾ. ചുറ്റമ്പല നിർമ്മാണത്തിനുള്ള ശിലകൾ കന്യാകുമാരി മൈലാടിയിൽ നിന്നാണ് കൊണ്ടുവന്നത്.