mg-uni
MAHATMA GANDHI UNIVERSITY

പ്രാക്ടിക്കൽ

നാലാം സെമസ്റ്റർ എം.സി.എ പരീക്ഷയുടെ പ്രാക്ടിക്കൽ ഒൻപതുമുതൽ നടക്കും.

വൈവാവോസി

അഫിലിയേറ്റഡ് കോളേജുകളിലെയും സീപാസ് സ്റ്റാസിലെയും ആറാം സെമസ്റ്റർ എം.സി.എ പരീക്ഷയുടെ പ്രോജക്ട് മൂല്യനിർണയവും കോഴ്‌സ് വൈവയും 11 മുതൽ നടക്കും.

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (സി.എസ്.എസ്.) റഗുലർ, സപ്ലിമെന്ററി, ബെറ്റർമെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 20 വരെ ഓൺലൈനായി അപേക്ഷിക്കാം.

മൂന്നാം സെമസ്റ്റർ എം.എ. മലയാളം പ്രൈവറ്റ് രജിസ്‌ട്രേഷൻ (റഗുലർ/സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 17 വരെ അപേക്ഷിക്കാം.