inauguration

ആഘോഷപ്പൊലിമയിൽഅമ്പഴച്ചാൽ എസ്. എൻ പബ്ലിക്ക് സ്‌കൂൾ സി.ബി. എസ്. സി അഫിലിയേഷൻ പ്രഖ്യാപനം

അടിമാലി.: ഇടുക്കി ജില്ലയിലെ വിദ്യാഭ്യാസ പിന്നാക്കാവസ്ഥയ്ക്ക് പരിഹാരമാണ് ദേശിയ വിദ്യാഭ്യാസത്തിന്റെ ഭാഗമായ സി. ബി. എസ് .ഇ സ്‌കുളുകളെന്ന് തുഷാർ വെള്ളാപ്പള്ളി. ഊട്ടിയുടെയും കൊടൈക്കാനാലിന്റെയും കാലവസ്ഥയ്ക്ക് തത്തുല്യമായ മൂന്നാറിനോട് ചേർന്ന് കിടക്കുന്ന അമ്പഴച്ചാൽ എസ്. എൻ പബ്ലിക്ക് സ്‌കൂൾ എന്നും വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ഗുരുസന്ദേശമാണ് പ്രാവർത്തികമായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശ്രീനാരായണ വിദ്യാപീഠം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്ന എസ്.എൻ. പബ്ലിക്ക് സ്‌കൂളിന്റെ സി.ബി.എസ്.ഇ അഫിലിയേഷൻ ലഭിച്ച പ്രഖ്യാപനവും സ്‌കൂളിന്റെ പതിനെട്ടാമത് വാർഷിക ആഘോഷവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി.
സ്‌കൂളിന്റെ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം എസ് രാജേന്ദ്രൻ എം എൽ എ നിർവ്വഹിച്ചു.സമാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം രാജാക്കാട് എസ് എൻ ഡി പി യൂണിയൻ സെക്രട്ടറി കെ. എസ് ലതീഷ് കുമാറും സ്‌കൂൾ ലൈബ്രററിയുടെ ഉദ്ഘാടനം രാജാക്കാട് യൂണിയൻ പ്രസിഡന്റ് എം. ബി. ശ്രീകമാറും സ്‌കൂൾ വെബ് സൈറ്റ് ലോഞ്ചിംഗ് ഫാ.എൽദോസ് കോർ എപ്പിസ്‌കോപ്പയും സയൻസ് ലാബിന്റെ ഉദ്ഘാടനം അടിമാലി യുണിയൻ പ്രസിഡന്റ് അനിൽ തറനിലവും സ്‌കൂൾ മാഗസിൻ പ്രകാശനം വെള്ളത്തൂവൽ പഞ്ചായത്ത് വികസന കാര്യ ചെയർമാൻ കെ.സി ജോസും സ്‌കൂൾ വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനം പള്ളിവാസാൽ പഞ്ചായത്ത് പ്രസിഡന്റ് തുളസി ഭായി കൃഷ്ണനും നിർവ്വഹിച്ചു.എസ് എൻ ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി കെ. ഡി രമേശൻ മുഖ്യ പ്രഭാഷണം നടത്തി.
യോഗത്തിൽ സ്‌കൂൾ മാനേജർ ജി. അജയനെ തുഷാർ വെള്ളാപ്പള്ളി ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം സി കെ റോയി, ശെല്യംപാറ എസ്.എൻ ഡി പി ശാഖാ പ്രസിഡന്റ് ബിജിമോൻ, പി.ടി.എ പ്രസിഡന്റ് പി.ആർ .ഷാജി , വി.എൻ സലിം മാസ്റ്റർ, എം.എൽ. ജയപ്രകാശ്, സി.ആർ ഷാജി എന്നിവർ ആശംസ പ്രസംഗിച്ചു.
ട്രസ്റ്റ് പ്രസിഡന്റ് കെ.ബി. രാജു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ട്രസ്റ്റ് സെക്രട്ടറിയും സ്‌കൂൾ മാനേജരുമായ ജി. അജയൻ സ്വാഗതവും സ്‌കൂൾ പ്രിൻസിപ്പാൾ ബെന്നി മാത്യു നന്ദിയും പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.