കോട്ടയം : കേരള കോൺഗ്രസ് (എം) അടിയന്തിര സ്റ്റിയറിംഗ് കമ്മിറ്റി യോഗം ഇന്ന് 2.30 ന് കോട്ടയത്ത് സംസ്ഥാന കമ്മിറ്റി ഓഫീസിൽ ചേരും. അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ,​ വിവിധ നിയോജകമണ്ഡലങ്ങളിലെ റാലിയും, പൊതുസമ്മേളനവും നടത്തുന്നത് എന്നിവ ചർച്ച ചെയ്യും. ചെയർമാൻ ജോസ് കെ.മാണി എം.പി, തോമസ് ചാഴികാടൻ എം.പി, റോഷി അഗസ്റ്റിൻ എം.എൽ.എ, ഡോ.എൻ.ജയരാജ് എം.എൽ.എ തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അറിയിച്ചു.