പാലാ : 28 -ാമത് മീനച്ചിൽ ഹിന്ദു മഹാസംഗമത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായുള്ള കലാവൈജ്ഞാനിക മത്സരങ്ങൾ ''യുവജനോത്സവ സംഗമം2020' ജനുവരി 11, 12 തീയതികളിൽ അരുണാപുരം ശ്രീരാമകൃഷ്ണാശ്രമത്തിൽ നടക്കും. 11 ന് ഉച്ചകഴിഞ്ഞ് മയിൽ പീലി എന്ന പേരിൽ രചനാ മത്സരങ്ങളും 12 ന് രാവിലെ മുതൽ സംസ്‌കൃതി എന്ന പേരിൽ കലാ, വൈഞ്ജാനിക മത്സരങ്ങളും നടക്കും. വ്യക്തിഗത രജിസ്‌ട്രേഷനുകൾ ഓൺലൈനായാണ്. സ്‌കൂളുകൾ, ബാലഗോകുലങ്ങൾ തുടങ്ങി ഗ്രൂപ്പുകളായി രജിസ്റ്റർ ചെയ്യുന്നവർ കുട്ടികളുടെ പേര്, സ്‌കൂൾ/ബാലഗോകുലം,സ്ഥലം,
വയസ്, ക്ലാസ്,ആൺകുട്ടി/പെൺകുട്ടി ,പങ്കെടുക്കുന്ന മത്സര ഇനങ്ങൾ, ഫോൺ നമ്പർ
രജിസ്‌ട്രേഷൻ ഫീസ് തുടങ്ങിയവ എഴുതി തയ്യാറാക്കി അപേക്ഷയോടൊപ്പം നൽകണം. രജിസ്‌ട്രേഷൻ ഫീസ് 50 രൂപ, മത്സര ദിവസം കൗണ്ടറിൽ അടച്ചാൽ മതി. പങ്കെടുക്കുന്ന എല്ലാ കുട്ടികൾക്കും ഞായറാഴ്ച ഉച്ചഭക്ഷണം നൽകും. ഫോൺ : 9961664434, 9947272342.