rpf

കോട്ടയം : കോട്ടയം റെയിൽവേ സ്റ്റേഷനിൽ ആർ.പി.എഫ് ഉദ്യോഗസ്ഥർ അയ്യപ്പഭക്തരോട് മോശമായി പെരുമാറുന്നെന്നാരോപിച്ച് ബി.ജെ.പി ജില്ലാ പ്രസിഡന്റ് എൻ.ഹരിയുടെ നേതൃത്വത്തിൽ റെയിൽവേ ഉദ്യോഗസ്ഥരെ പ്രതിഷേധം അറിയിച്ചു. തുടർന്ന് നടന്ന ചർച്ചയിൽ ഇത്തരം നടപടികൾ ആവർത്തിക്കില്ലെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകി. ഭക്തരെ വിരട്ടിയോടിക്കുക, അവശരായവരോടും മാളികപ്പുറങ്ങളോടും പ്രായംപോലും അവഗണിച്ച് മോശമായ പെരുമാറുക, കുടിവെള്ളം നിഷേധിക്കുക, വാഹന ഡ്രൈവർമാരോട് അപമര്യാദയായി പെരുമാറുക എന്നിവക്കെതിരെയായിരുന്നു പ്രതിഷേധം. സ്റ്റേഷൻ മാസ്റ്ററുടെ ചേംബറിൽ നടന്ന ചർച്ചയിൽ എൻ.ഹരി, മണ്ഡലം പ്രസിഡന്റ് നന്ദൻ നട്ടാശ്ശേരി, യുവമോർച്ച ജില്ലാ പ്രസിഡന്റ് ലാൽകൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു