വൈക്കം: വടയാർ കിഴക്കേക്കര കുമ്പളത്താക്കൽ ശ്രീഘണ്ടാകർണ്ണ ഭദ്രകാളി ക്ഷേത്രത്തിലെ ഭാഗവത സപ്താഹയജ്ഞത്തിന്റെ ഭാഗമായി വെള്ളിയാഴ്ച രാവിലെ നടന്ന രുഗ്മിണീസ്വയംവര ഘോഷയാത്ര ഭക്തി നിർഭരമായി. തുരുത്തിയിൽ ശ്രീഭദ്രാദേവി ക്ഷേത്രത്തിൽ നിന്നാണ് ഘോഷയാത്ര പുറപ്പെട്ടത്. പ്രസിഡന്റ് പി. ആർ. അശോകൻ, സെക്രട്ടറി ബി. സന്തോഷ് കുമാർ, കെ. എസ്. അനീഷ്, ഒ. ബി. വേണു, ഷാജ രാമകൃഷ്ണൻ, അമ്പിളി മായാത്മജൻ എന്നിവർ നേതൃത്വം നൽകി. യജ്ഞവേദിയിൽ നടന്ന സ്വയംവര ചടങ്ങുകൾക്ക് യജ്ഞാചാര്യൻ പത്തിയൂർ വിജയകുമാർ, ഹരിപ്പാട് ബാലകൃഷ്ണൻ, പള്ളിക്കൽ ബാബുരാജ്, മേൽശാന്തി രഞ്ജിത്ത് എന്നിവർ കാർമ്മികരായി. ഞായറാഴ്ച രാവിലെ 11 ന് അവഭൃഥസ്‌നാന ഘോഷയാത്രയോടെ ചടങ്ങുകൾ സമാപിക്കും.