പാലാ : പരിശുദ്ധ അമലോത്ഭവ മാതാവിന്റെ ജൂബിലിത്തിരുനാൾ പ്രഭയിൽ പാലാ. ഇന്ന് രാവിലെ 11 ന് മാതാവിന്റെ തിരുസ്വരൂപം ടൗൺ കുരിശുപളളി പന്തലിൽ പ്രതിഷ്ഠിക്കും. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ മുഖ്യകാർമ്മികത്വം വഹിക്കും. വൈകിട്ട് 5 ന് വിശുദ്ധ കുർബാന (കത്തീഡ്രലിൽ). 6 ന് പ്രദക്ഷിണം. കത്തീഡ്രലിൽ നിന്നു മാതാവിന്റെ തിരുസ്വരൂപം സംവഹിച്ചുള്ള പ്രദിക്ഷിണം സെന്റ് തോമസ് ചാപ്പലിൽ ലദീഞ്ഞിനു ശേഷം, പുത്തൻപള്ളിയിൽ നിന്നു ബൈപ്പാസുവഴി മാർത്തോമ്മാശ്ലീഹായുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവുമായി കൊട്ടാരമറ്റം ജംഗ്ഷനിൽ സന്ധിച്ച് സാന്തോ കോംപ്ലക്‌സിലേക്ക് പ്രവേശിക്കും. രാത്രി 7.30 ന് ലദീഞ്ഞ് രൂപത പ്രൊക്കുറേറ്റർ ഫാ. ജോസ് നെല്ലിക്കത്തെരുവിൽ. സന്ദേശം : മാർ ജോസഫ് പാംബ്ലാനി(തലശേരി അതിരൂപത സഹായമെത്രാൻ). തുടർന്ന് പ്രദിക്ഷിണം അമലോത്ഭവ കപ്പേളയിലേയക്ക്.
പ്രധാന തിരുനാൾ ദിനമായ നാളെ രാവിലെ 6.30ന് സുറിയാനി കുർബാന, സന്ദേശം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്. 8 ന് പാലാ സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനികളുടെ മരിയൻ റാലി. 10.30 ന് തിരുനാൾ കുർബാന, സന്ദേശം മാർ ജേക്കബ് മുരിക്കൻ. ഉച്ചയ്ക്ക് 12 ന് ടൂവീലർ ഫാൻസിഡ്രസ് മത്സരം, 12.30 ന് ബൈബിൾ ടാബ്ലോ മത്സരം. വൈകുന്നേരം നാലിനു തിരുനാൾ പ്രദക്ഷിണം. ഗ്രോട്ടോളാലം പഴയപള്ളി(4.30), മാർക്കറ്റ് ജംഗ്ഷൻ പന്തൽ(5), സിവിൽ സ്റ്റേഷൻ പന്തൽ(5.30), ടി.ബി.റോഡ് പന്തൽ(6), ന്യൂ ബസാർ റോഡിലുള്ള പന്തൽ(6.30), കട്ടക്കയം റോഡിലെ പന്തൽ(7), ളാലം പഴയപാലം ജംഗ്ഷൻ പന്തൽ(7.30). തുടർന്ന് അമലോത്ഭവ കമ്മിറ്റിയംഗങ്ങൾ തിരുസ്വരൂപം സംവഹിച്ച് കപ്പേളയിലെ പന്തലിലെത്തിക്കും. രാത്രി 8.30 ന് തിരുനാൾ സന്ദേശം , സമ്മാനദാനം മാർ ജോസഫ് കല്ലറങ്ങാട്ട്. ഫാ.സെബാസ്റ്റ്യൻ വെട്ടുകല്ലേൽ കൃതജ്ഞത പറയും. രാത്രി 9.15ന് സെന്റ് തോമസ് സ്‌കൂൾ ഗ്രൗണ്ടിൽ കൊച്ചിൻ ഹാർമണിയുടെ സൂപ്പർ ഷോ.