വൈക്കം: മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയെ സംരക്ഷിക്കുക, വെട്ടിക്കുറച്ച ആയിരം കോടി രൂപ പുനഃസ്ഥാപിക്കുക, ന്യൂനപക്ഷങ്ങൾക്കും ദളിതർക്കുമെതിരായ അക്രമങ്ങൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ബി. കെ. എം. യു. ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി വൈക്കം താലൂക്ക് ഓഫീസ് മാർച്ചും ധർണയും നടത്തി. ബി. കെ. എം. യു. ജില്ലാ സെക്രട്ടറി ജോൺ വി. ജോസഫ് ഉദ്ഘാടനം ചെയ്തു. എം. ഡി. ബാബുരാജ്, ടി. എൻ. രമേശൻ, സി. കെ. ആശ എം. എൽ. എ, പി. എസ്. പുഷ്‌കരൻ, പി. വി. കുട്ടൻ, എ. എം. സോമനാഥൻ, കെ. അജിത്ത്, എം. എസ്. രാമചന്ദ്രൻ, രത്‌നവല്ലി, കെ. എ. രവീന്ദ്രൻ, കെ. ഡി. വിശ്വനാഥൻ, കെ. ചെല്ലപ്പൻ എന്നിവർ പ്രസംഗിച്ചു.