വൈക്കം: ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൃക്കാർത്തിക മഹോത്സവത്തിലെ പ്രധാന ചടങ്ങായ ഉത്സവബലി നാളെ സമാപിക്കും. ഉച്ചക്ക് ഒരു മണിക്കാണ് ഉത്സവബലി ചടങ്ങുകൾ ആരംഭിക്കുക. ഉത്സവത്തിന്റെ നാല്, എഴ് ദിവസങ്ങളിലാണ് ഉത്സവബലി നടത്തുന്നത്. തന്ത്രിയുടെ കാർമ്മികത്വത്തിൽ രാവിലെ ശ്രീബലി കഴിഞ്ഞാൽ ശ്രീഭൂതബലിക്കു പകരം ഉത്സവബലി നടത്തും.നാലമ്പലത്തിനകത്തും പുറത്തുമുള്ള ദേവപാർഷൻ മാർക്കും തൻ പാർഷദൻമാർക്കും ജല ഗന്ധ പുഷ്പ ധൂപ ദീപം സമേതം ഹവിസ് ബലി അർപ്പിക്കുന്നതാണ് ചടങ്ങ്. ഏഴാം ഉത്സവ ദിനമായ നാളെ വൈകിട്ട് 5ന് നടക്കുന്ന കാഴ്ചശ്രീബലിയും പ്രധാനമാണ്. വൈക്കം ചന്ദ്രൻ മാരുടെ പ്രമാണത്തിൽ 50 ലധികം കലാകാരൻമാർ പങ്കെട്രക്കുന്ന മേജർസെറ്റ് പഞ്ചവാദ്യവും ഉണ്ടാവും.