തലനാട് : എസ്.എൻ.ഡി.പി യോഗം തലനാട് 500-ാം നമ്പർ വനിതാസംഘത്തിന്റെ വാർഷിക പൊതുയോഗം മീനച്ചിൽ യൂണിയൻ വനിതാസംഘം കൺവീനർ സോളി ഷാജി ഉദ്ഘാടനം ചെയ്തു. യൂണിയൻ വനിതാസംഘം ചെയർപേഴ്‌സൺ മിനർവ്വാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഓമനഗോപിനാഥൻ കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. പുതിയ ഭാരവാഹികളായി, ഓമന ഗോപിനാഥൻ അമ്പാടി (പ്രസിഡന്റ്), പത്മനി മനോഹരൻ കൊച്ചു വീട്ടിൽ (വൈസ് പ്രസിഡന്റ്), ട്വിങ്കിൽ വിനോജ് അടക്കാക്കല്ലിൽ (സെക്രട്ടറി), ജയ വിനോദ് പാണ്ടൻകല്ലുങ്കൽ (യൂണിയൻ കമ്മിറ്റി അംഗം), പ്രീതി ഷാജി ആരോലിക്കൽ, അമ്മിണി കുട്ടപ്പൻ പുത്തൻപുരക്കൽ, ജോളി ജോതിസ് ഗുരുഭവൻ, അശ്വതി ശ്യാം ചിറ്റാനപ്പാറ, രമ്യാ ലെനിൻ ആരോലിക്കൽ, ശ്രീദേവി സുകുമാരൻ കല്ലുവെട്ടത്ത്, ചെല്ലമ്മ രാജപ്പൻ ആരോലിക്കൽ (കമ്മിറ്റി അംഗങ്ങൾ), യൂണിയൻ പ്രതിനിധി : രമണി ശശിധരൻ ചെമ്മനാ പറമ്പിൽ, ശോഭാ സോമൻ എടയക്കുന്നേൽ, രമ്യ ബിനു താന്നിക്കത്തൊട്ടി എന്നിവരെ തിരഞ്ഞെടുത്തു. മാതൃസമിതി ഭാരവാഹികളായി സി.കെ ലിസിയമ്മ (പ്രസിഡന്റ്), സരസമ്മ കുമാരൻ (വൈസ് പ്രസിഡന്റ്), മിനിയമ്മ പുഷ്‌കരൻ (സെക്രട്ടറി), ഓമന രമേശ്, അംബികാ ശശിധരൻ, ഷൈല മോഹൻ, ജോളി സജി, ബിന്ദു അരുൺ, സിന്ധു ബിനു എന്നിവരെ തിരഞ്ഞെടുത്തു. യൂണിയൻ വനിതാ കൗൺസോഴ്‌സ് സമിതി ഷാജി, അംബികാ സുകുമാരൻ, ബിന്ദു സജികുമാർ, കുമാരി ഭാസ്‌കരൻ, ശാഖാ പ്രസിഡന്റ് കെ.ആർ ഷാജി, വൈസ് പ്രസിഡന്റ് എ.ആർ ലെനിൻ മോൻ, സെക്രട്ടറി പി.ആർ കുമാരൻ, ക്ഷേത്രം മേൽശാന്തി അനുഗ്രഹ പ്രഭാഷണം നടത്ത. സി.കെ ലിസിയാമ്മ സ്വാഗതവും, നിയുക്ത സെക്രട്ടറി ട്വിങ്കിൽ നന്ദിയും പറഞ്ഞു.