പൊൻകുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ഭക്ഷ്യോത്പന്ന വ്യാപാരികൾക്കായി ഭക്ഷ്യസുരക്ഷാ
ലൈസൻസ്, രജിസ്‌ട്രേഷൻ മേള 9 ന് ഉച്ചയ്ക്ക് 2.30ന് പൊൻകുന്നം വ്യാപാരഭവനിൽ നടത്തും. ഫോട്ടോ, തിരിച്ചറിയൽ കാർഡ്, പഞ്ചായത്ത് ലൈസൻസ് എന്നിവയുമായി എത്തണമെന്ന് കാഞ്ഞിരപ്പള്ളി സർക്കിൾ ഭക്ഷ്യസുരക്ഷാ ഓഫീസർ അറിയിച്ചു.