ഉരുളികുന്നം: വിവിധ രംഗങ്ങളിലെ പ്രഗത്ഭരെ താഷ്‌കന്റ് പബ്ലിക് ലൈബ്രറി ആദരിച്ചു. 75 വർഷത്തിലേറെയായി പാരമ്പര്യ വിഷചികിത്സാരംഗത്ത് പ്രവർത്തിക്കുന്ന വയലിൽ പടിഞ്ഞാറേൽ ശ്രീധരൻ നായരെ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.പി.രാധാകൃഷ്ണൻ നായർ ആദരിച്ചു. ജില്ലാതലത്തിൽ അംഗൻവാടി അദ്ധ്യാപികയ്ക്കുള്ള അവാർഡ് നേടിയ റെജീന രാജൻ, ഹെൽപ്പർ ആനിയമ്മ, സംസ്ഥാന അത്‌ലറ്റിക് മീറ്റിൽ സ്വർണമെഡൽ നേടിയ ദേവിക ബെൻ തുടങ്ങിയവരും ആദരമേറ്റുവാങ്ങി.