ഇളങ്ങുളം : കൂരാലി എൻ.എസ്.എസ് കരയോഗം വാർഷികയോഗം പ്രസിഡന്റ് എൻ.ജി.പുരുഷോത്തമൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടി. സെക്രട്ടറി വി.കെ.ഉണ്ണികൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഭാരവാഹികളായി എൻ.ജി.പുരുഷോത്തമൻ നായർ (പ്രസിഡന്റ്), പി.രാജീവ് (വൈസ് പ്രസിഡന്റ്), വി.കെ.ഉണ്ണികൃഷ്ണൻ നായർ (സെക്രട്ടറി), ആർ.മോഹൻകുമാർ(ജോ.സെക്രട്ടറി), എ.സജീവ് (ഖജാൻജി), മോഹൻ പുതുപ്പള്ളാട്ട്, എം.എ.ഗോപാലകൃഷ്ണൻ നായർ, എസ്.ഗോപകുമാർ, എം.ഉണ്ണികൃഷ്ണൻ(കമ്മിറ്റിയംഗങ്ങൾ), എം.ജി.ശങ്കരനാരായണൻ നായർ, എൻ.സുരേഷ് കുമാർ(യൂണിയൻ പ്രതിനിധികൾ), പി.എം.പ്രദീപ് (ഇലക്ടറൽ അംഗം) എന്നിവരെ തിരഞ്ഞെടുത്തു.