പൊൻകുന്നം : കാഞ്ഞിരപ്പള്ളി, എരുമേലി, മണിമല ഗ്രാമപഞ്ചായത്തുകളിൽ അംഗൻവാടി വർക്കർ ഒഴിവുകളുണ്ട്. 2019 ജനുവരി 1 ന് 18 നും 46 നും ഇടയിൽ പ്രായമുള്ള, എസ്.എസ്.എൽ.സി വിജയിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷാഫോം കാഞ്ഞിരപ്പള്ളി മിനിസിവിൽ സ്റ്റേഷനിലെ ശിശുവികസന പദ്ധതി ഓഫീസുകളിലും അതത് ഗ്രാമപഞ്ചായത്ത് ഓഫീസുകളിലും ലഭിക്കും. 31 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നൽകണം.