വാഴൂർ : ഭരണഘടനാ ശില്പി ഡോ.ബി.ആർ.അംബേദ്കറുടെ അനുസ്മരണ ദിനാചരണം ദളിത് സംയുക്ത സമിതി വാഴൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തി. ഇളമ്പള്ളി കവലയിലെ അംബേദ്കർ മണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് ശേഷം ജെയ്‌നി മറ്റപ്പള്ളിയുടെ അദ്ധ്യക്ഷതയിൽ കൂടിയ അനുസ്മരണ സമ്മേളനം സി.എസ്.ഡി.എസ് സംസ്ഥാന കമ്മിറ്റിയംഗം ബേബി ജോൺ ഉദ്ഘാടനം ചെയ്തു. സി.സി.അവാച്ചൻ, എം.വൈ.മാത്യു, ജോർജ്കുട്ടി താന്നിക്കൽ, പി.വൈ.ജോയി, സജി മുണ്ടക്കയം എന്നിവർ പ്രസംഗിച്ചു.