കോട്ടയം: ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആന്റ് സ്ക്രൈബ്സ് അസോസിയേഷൻ കോട്ടയം ജില്ലാ സമ്മേളനം 28ന് എരുമേലിയിൽ നടക്കും. എരുമേലി അസംപ്ഷൻ ഫൊറോന പാരീഷ് ഹാളിൽ നടക്കുന്ന സമ്മേളനം രാവിലെ 9.30ന് വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്യും. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് വി.വി.ശശിമോൻ അദ്ധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. 50 വർഷം പൂർത്തിയാക്കിയ ആധാരം എഴുത്തുകാരെ പി.സി.ജോർജ് എം.എൽ.എ ആദരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ മികച്ച യൂണിറ്റിനുള്ള അവാർഡ് വിതരണം ചെയ്യും.
എരുമേലി പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്.കൃഷ്ണകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.കെ.അബ്ദുൾ കരിം, വാർഡ് മെമ്പർ കെ.ആർ അജേഷ്, സംഘടന സംസ്ഥാന പ്രസിഡന്റ് കെ.ജി ഇന്ദുകലാധരൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ, സംസ്ഥാന ട്രഷറർ എം.കെ.അനിൽ കുമാർ, ഒ.എം ദിനകരൻ, എ.ടി അനിൽമേനോൻ, മോഹനൻ കല്ലാർ, പൊന്നമ്മ ജയൻ സ്വാഗതസംഘം സെക്രട്ടറി സീനാ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി സി.എൻ.ബാബു എന്നിവർ സംസാരിക്കും. രാവിലെ 9.10ന് എരുമേലി കെ.എസ്.ആർ.ടി.സി സ്റ്റാന്റിന് പരിസരത്തുനിന്ന് പ്രകടനത്തോടെയാവും സമ്മേളനത്തിന് തുടക്കം കുറിക്കുക.
ഉച്ചക്ക് 12ന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ജില്ലാ പ്രസിഡന്റ് ശശിമോന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇന്ദുകലാധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടറി സി.എൻ ബാബു പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ജനറൽ സെക്രട്ടറി എ.അൻസാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിക്കും.
ജില്ലാ ട്രഷറർ വി.എസ്.വിനോദ്കുമാർ കണക്ക് അവതരിപ്പിക്കും.
ഉച്ചകഴിഞ്ഞ് 2.30ന് ചേരുന്ന യോഗത്തിൽ അസോസിയേഷൻ ഭാരവാഹികളായ എൻ.കെ സുധാകരൻ നായർ, അഗസ്റ്റിൻ ജോസ്, ടി.സി. ദീപാമോൾ, എം.എം ഭവാനി, ഇ.എൻ നാരായണപിള്ള, ബാബു എം.ലൂക്കോസ്, മോഹനൻ കല്ലാർ, ജിജി തോമസ്, ബി.അനിൽകുമാർ എന്നിവർ സംസാരിക്കും.