കോട്ടയം: സംസ്ഥാനത്ത് ജനുവരി ഒന്നു മുതൽ നമ്മുടെ കൃഷി, നമ്മുടെ ആരോഗ്യം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി വി.എസ് സുനിൽകുമാർ പറഞ്ഞു. കാർഷിക ഉത്പാദന രംഗത്ത് സ്വയം പര്യാപ്‌തമാകുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി. ഇതിന്റെ ഭാഗമായി മൂന്നു വർഷം കൊണ്ട് പത്തു ലക്ഷത്തോളം പേർക്ക് കൃഷിയിൽ പരിശീലനം നൽകും. കേരള അഗ്രിക്കൾച്ചറൽ ടെക്‌നിക്കൽ സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയർമാൻ സി.കെ ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. കെ.ആശ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കെ.എ.ടി.എസ്.എ സംസ്ഥാന സെക്രട്ടറി വി.പ്രശാന്ത്, ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ കെ.ഷാനവാസ് ഖാൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി ടി.സി ബിനോയ്, ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.പി സുമോദ്, ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി സെക്രട്ടറി എ.ജെ അച്ചൻകുഞ്ഞ്, അസോസിയേഷൻ മുൻ സെക്രട്ടറി സി.സുനു, സംസ്ഥാന സെക്രട്ടറി എം.കെ ഉണ്ണി എന്നിവർ പ്രസംഗിച്ചു.
പ്രതിനിധി സമ്മേളനം ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി എസ്.വിജയകുമാരൻ നായർ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി എൻ.സിന്ധു രക്തസാക്ഷി പ്രമേയവും, പ്രസിഡന്റ് ബി.പ്രമിത അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജനറൽ കൺവീനർ കെ.കെ ബൈജു, സെക്രട്ടേറിയറ്റംഗം എം.ആർ രഘുദാസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ വി.ബാലകൃഷ്‌ണൻ, ടി.വേണു എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി പി.ഹരീന്ദ്രനാഥ്, ട്രഷറർ മനോജ് മാത്യു എന്നിവർ പ്രസംഗിച്ചു.