വൈക്കം : തീരദേശ പരിപാലന നിയമം ലംഘിച്ച് കായൽ കയ്യേറുന്നതിലും വേമ്പനാട്ട് കായലിൽ അനധികൃത ചീനവല ഉപയോഗിക്കുന്നതിലും മാംസാവശിഷ്ടങ്ങൾ കായലിൽ തള്ളുന്നതിലും എ കെ ഡി എസ് - 114-ാം നമ്പർ ശാഖായോഗം പ്രതിഷേധിച്ചു. ശ്യാം.പി.എസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുധാകരൻ, വത്സാംഗിതൻ, പത്മകുമാർ, കെ.സി.പ്രദീപ്കുമാർ, ശൂല പാണി, പത്മനാഭൻ, ചന്ദ്രശേഖർ, പൊന്നപ്പൻ, സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.