പാമ്പാടി: ഗുരുദേവന്റ പ്രധാന ശിഷ്യനും പാമ്പാടി ശിവദർശന ദേവസ്വം ആജീവനാന്ത പ്രസിഡന്റുമായിരുന്ന സ്വാമി ശ്രീനാരായണ തീർത്ഥരുടെ ജന്മദിനാഘോഷം 10ന് വൈകിട്ട് അഞ്ചിന് ദേവസ്വം ആഡിറ്റോറിയത്തിൽ നടക്കും. എസ്.എൻ.ഡി.പി യോഗം പാമ്പാടി ശാഖാ പ്രസിഡന്റ് കെ.എൻ.ഷാജിമോൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം പ്രസിഡന്റ് അഡ്വ.പ്രകാശ് പാമ്പാടി അദ്ധ്യക്ഷത വഹിക്കും. ശിവഗിരി മഠം മാതൃസമിതി വൈസ് പ്രസിഡന്റ് സോഫി വാസുദേവൻ മുഖ്യപ്രഭാഷണം നടത്തും. ദേവസ്വം വൈസ് പ്രസിഡന്റ് തങ്കപ്പൻ ശാന്തി,​ വനിതാ സംഘം പ്രസിഡന്റ് ബിന്ദു റജിക്കുട്ടൻ,​ ഉത്സവകമ്മിറ്റി ജന.കൺവീനർ ഇ.എസ്.തുളസീദാസ്,​ എന്നിവർ സംസാരിക്കും. സെക്രട്ടറി ഇൻ ചാർജ് കെ.എസ്.ശശി സ്വാഗതവും ദേവസ്വം മാനേജർ രവിക്കുട്ടൻ മധുമല നന്ദിയും പറയും. 6.30ന് അഡ്വ.പ്രകാശ് പാമ്പാടി കാർത്തിക ദീപം തെളിക്കും.