ചങ്ങനാശേരി: ക്രിസ്തുമസ് ന്യൂ ഇയർ സ്‌പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് ജനുവരി അഞ്ച് വരെ ചങ്ങനാശേരി എക്‌സൈസ് സർക്കിൾ ഓഫീസിനു കീഴിൽ കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് പൊതുജനങ്ങൾക്ക് അനധികൃത മദ്യവിൽപന, ഉപയോഗം എന്നിവയെക്കുറിച്ചും കഞ്ചാവ് മറ്റ് ലഹരി വസ്തുക്കൾ എന്നിവയെക്കുറിച്ചുമുള്ള പരാതികൾ അറിയിക്കാവുന്നതാണ്. കൺട്രോൾ റൂമിൽ താലൂക്ക് തല ഷാഡോ ടീമിനെ പ്രത്യേകമായി നിയമിച്ചിട്ടുണ്ട്. രണ്ടിൽ കൂടുതൽ കേസിൽ ഉൾപ്പെവരുടെ ലിസ്റ്റുകൾ തയ്യാറാക്കി അവരെ പ്രത്യേകം നിരീക്ഷിക്കുന്നതാണെന്നും എക്‌സൈസ് അറിയിച്ചു.