വൈക്കം : കേരളാ വിധവാ വയോജന ക്ഷേമസംഘം വൈക്കം താലൂക്ക് സമ്മേളനവും തിരഞ്ഞെടുപ്പും 12ന് രാവിലെ 10.30ന് കുറുപ്പന്തറ എസ്.എച്ച് കോളേജിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് ആപ്പാഞ്ചിറ പൊന്നപ്പൻ ഉദ്ഘാടനം ചെയ്യും. ജില്ല സെക്രട്ടറി ചന്ദ്രമതി മഞ്ജുഷ അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന സെക്രട്ടറി ഓമനാ രാജൻ, സരള ഉപേന്ദ്രൻ, പൊന്നമ്മ കാളാശ്ശേരി, പെണ്ണമ്മ ടീച്ചർ, മഹിളാമണി വെള്ളൂർ, അമ്മിണി വടകര, എൻ.എ.വത്സല, പൊന്നമ്മ, ലീലാമ്മ, ദീപ സാബു എന്നിവർ പ്രസംഗിക്കും.