കോട്ടയം: ആധാരം എഴുത്ത് അസോസിയേഷൻ ജില്ലാ സമ്മേളനം 28ന് എരുമേലി അസംപ്ഷൻ ഫെറോന ചർച്ച് പാരിഷ് ഹാളിൽ നടക്കും. രാവിലെ 9.30ന് മന്ത്രി എം.എം.മണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് വി.വി. ശശിമോൻ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. 50 വർഷം പൂർത്തിയായ ആധാരം എഴുത്തുകാരെ പി.സി.ജോർജ് എം.എൽ.എ ആദരിക്കും. മികച്ച യൂണിറ്റിനുള്ള അവാർഡ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ നൽകും.12ന് നടക്കുന്ന പ്രതിനിധിസമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ.ജി. ഇന്ദുകലാധാരൻ ഉദ്ഘാടനം ചെയ്യും.