ചങ്ങനാശേരി: ചെറുകിട, ഇടത്തരം സംരംഭകർക്കായി വ്യവസായ വാണിജ്യ വകുപ്പ്, ജില്ലാ വ്യവസായകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ താലൂക്കു നിക്ഷേപക സംഗമം നടത്തി. ഹോട്ടൽ ആർക്കാലിയാ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം നഗരസഭാ ചെയർമാൻ ലാലിച്ചൻ കുന്നിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്‌സൻ അംബികാ വിജയൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വ്യവസായ കേന്ദ്രം മാനേജർ വി.ആർ. രാകേഷ് മുഖ്യപ്രഭാഷണം നടത്തി. സംരംഭകർക്കായി ജി.എസ്.ടി, മലിനീകരണ നിയന്ത്രണം, പഞ്ചായത്ത്, മുനിസിപ്പൽ അനുമതികൾ, വ്യവസായ വകുപ്പുപദ്ധതികൾ, ഭക്ഷ്യസുരക്ഷാ നിയമങ്ങൾ എന്നിവയെക്കുറിച്ചു ക്ലാസുകളും നടത്തി.