ചങ്ങനാശേരി: പാറേൽപള്ളി തിരുനാളിനോടനുബന്ധിച്ചു കുരിശുംമൂട് കുരിശടിയിലേക്കു പ്രദക്ഷിണം നടക്കുന്നതിനാൽ ഇന്ന് വൈകിട്ട് ആറു മുതൽ രാത്രി എട്ടുവരെ റെയിൽവേ ബൈപാസ് ജംഗ്ഷൻ മുതൽ കുരിശുംമൂട് വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ചങ്ങനാശേരി പൊലീസ് അറിയിച്ചു.
ചങ്ങനാശേരിയിൽ നിന്നു തെങ്ങണ ഭാഗത്തേക്കുള്ള വാഹനങ്ങൾ കടത്തിവിടും. തെങ്ങണ ഭാഗത്തുനിന്നും ചങ്ങനാശേരിയിലേക്കുള്ള വാഹനങ്ങൾ കുരിശുംമൂട്ടിൽനിന്നും മുന്തിരിക്കവല, വടക്കേക്കര വഴിതിരിഞ്ഞു പോകണം.