കൊതവറ : കുന്നക്കോവിൽ സന്മാർഗ്ഗ പോഷിണി ഭജന മഠത്തിൽ മണ്ഡല വൃത ഭജന സമർപ്പണവും ഭാഗവത സപ്താഹയജ്ഞവും 22ന് തുടങ്ങും.
വൈകിട്ട് 4.30ന് വിഗ്രഹ ഘോഷയാത്ര ഉല്ലല ഓംങ്കാരേശ്വരം ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. 6.30ന് ദീപാരാധന, ഭജന. 7ന് എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഭദ്രദീപപ്രകാശനം നടത്തും. യൂണിയൻ സെക്രട്ടറി എം.പി.സെൻ ഭാഗവത സമർപ്പണവും ഭജനമഠം പ്രസിഡന്റ് മോഹൻദാസ് കണ്ണന്തറ ആദ്യ നിറപറ സമർപ്പണവും യൂണിയൻ വൈസ് പ്രസിഡന്റ് കെ.ടി.അനിൽകുമാർ നാണയപ്പറ സമർപ്പണവും യജ്ഞാചാര്യൻ മണപ്പുറം ഉദയകുമാർ ഭാഗവത മാഹാത്മ്യ പ്രഭാഷണവും നടത്തും.