വൈക്കം : കേരള പട്ടികവർഗ്ഗ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ ഡോ.ബി.ആർ.അംബേദ്ക്കർ അനുസ്മരണ സമ്മേളനം നടത്തി. എൻ.എസ്.എസ് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വ.സുനിൽ.എം.കാരാണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് സോമസുന്ദർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഇ.എ.കണ്ണൻ സ്വാഗതം പറഞ്ഞു.. പ്രൊഫ.ബാബു, കെ.പി.എം.എസ് സെക്രട്ടറി കൃഷ്ണൻകുട്ടി, തുളശീധരൻ, ഹരിദാസൻ, പത്മിനി, അജയൻ.വി.ആലപ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.