ആർപ്പൂക്കര: മണിയാപറമ്പ് സർവൈശ്വര്യ ദേവി സർപ്പഗന്ധർവ ക്ഷേത്രത്തിലെ പ്രതിഷ്ഠാ വാർഷികം 10 മുതൽ 12 വരെ നടക്കും. 10ന് രാവിലെ 5.30ന് അഭിഷേകം, മലർനിവേദ്യം. 6ന് ഗണപതിഹോമം, തുടർന്ന് ഉഷപൂജ, ഗണപതിഹോമം, 10ന് പുരാണപാരായണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് ദീപാരാധന, 6.45ന് ക്ഷേത്രത്തിലേയ്ക്ക് താലപ്പൊലി ഘോഷയാത്ര. 7.30ന് കളമെഴുത്ത് പാട്ട്. 8.15ന് ട്രാക്ക് ഗാനമേള.11ന് പതിവ് ചടങ്ങുകൾക്ക് പുറമേ 9.30ന് സർപ്പം പാട്ട്, ഭസ്മക്കളം. ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, വൈകിട്ട് 6.45ന് നൃത്തനൃത്യങ്ങൾ. എട്ടിന് പൊടിക്കളം. പുലർച്ചെ 2.30ന് അരശുകളം. 12ന് രാവിലെ 9.30ന് ഗന്ധർവൻ പാട്ട്, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്, 6.45ന് നാടൻപാട്ട്, രാത്രി 9ന് സന്ധ്യാകളം, പുലർച്ചെ നാലിന് അരശുകളം.